
കോഴിക്കോട്:ട്രെയിനുകളില്‍ യാത്രക്കാര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ‘തീവണ്ടി യാത്രാ പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷനും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 13ന് വൈകീട്ട് മൂന്ന് മണിക്ക് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന സെമിനാര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റെയില്‍ യൂസേഴ്സ് അസോസിയേഷന് ദേശീയ ചെയര്മാന് ഡോ. എ.വി അനൂപ് ഉദ്ഘാടനം ചെയ്യും. വിരമിച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, അസോസിയേഷന് ദേശീയ ഭാരവാഹികള്‍, പ്രസ് ക്ലബ് ഭാരവാഹികള്‍, തീവണ്ടി യാത്രാ സംഘടന പ്രതിനിധികൾ, റെയിൽവേ യൂസേഴ്ർസ് കൽസട്ടെറ്റീവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വർക്കലയിൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ യാത്രക്കാരിയുടെ ജീവന് രക്ഷിക്കാന്‍ യഥാസമയം ഇടപെട്ട ലോക്കോ പൈലറ്റ് എന്‍.വി മഹേഷിനെ ചടങ്ങിൽ ആദരിക്കും.
more news:ആവേശമായി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ ഇൻ്റർ സ്കൂൾ സ്പോർട്സ് മീറ്റ്.
2011ല്‍ സൗമ്യ സംഭവത്തിന് ശേഷം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് റെയില്‍വേ ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അസോസിയേഷന് മുന്‍ഗണന ക്രമത്തില്‍ ഉന്നയിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ ഇതുവരേയായിട്ടും പൂര്‍ണമായി നടപ്പിലാക്കാത്തതു മൂലമാണ് റെയില്‍വേ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നത്. കോവിഡിന് ശേഷം ദേശീയപാതയിലെ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് റോഡ് ഗതാഗതം അതീവ ദുഷ്കരമാവുകയും സാമ്പത്തിക, സമയ നഷ്ടങ്ങള്ക്കിടയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ തീവണ്ടികള്‍ ആശ്രയിക്കുന്നത് പതിന്മടങ്ങു വര്‍ധിച്ചിരിക്കുന്നു.റെയില്‍വേയില്‍ ലോക്കോ പൈലറ്റ്, ഗാര്‍ഡ്, ടിക്കറ്റ് പരിശോധകന്, റെയില്‍വേ സംരക്ഷണ സേന, റെയില്‍വേ പോലീസ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താത്തതും തീവണ്ടികളില്‍ പട്രോളിംഗ് നടത്താത്തതും യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിനും സ്ത്രീകളുടെ കംപാര്ട്മെന്റുകളില് പോലും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു.2023ലെ എലത്തൂര്‍ തീവെപ്പ് സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മേരി സഹേലി പദ്ധതിയില്‍ എല്ലാ കംപാര്‍ട്മെന്റുകളിലും പ്രഥമ ശുശ്രൂഷ കിറ്റ്,
സ്ഥിരമായി റെയില്പാളങ്ങളില് തടസ്സം സൃഷ്ടിക്കുകയും, കല്ലെറിയുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ വയര്‍ലെസ്സ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഘട്ടം ഘട്ടം ആയി ഓട്ടോമാറ്റിക് ഡോറുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ അസോസിയേഷന് ഉന്നയിച്ചെങ്കിലും കാര്യമായി ഒന്നും നടപ്പിലാക്കിയിട്ടില്ല.
more news:പിൻവാതിൽ നിയമനമെന്ന് : കൗൺസിൽ യോഗം ബഹളമയം
ടി.ടി.ഇ വിനോദിന്റെ ജീവന് നഷ്ടമായ സാഹചര്യത്തിലും സുരക്ഷിതം ശക്തമാക്കുമെന്ന് പ്രതീക്ഷിച്ചു. ഇതിനൊരു അറുതി വരുത്തേണ്ടത് ഇന്ന് സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാണ്. വാതില്‍ ഉണ്ടായിരുന്നെങ്കില്‍ യാത്രക്കാരി വീഴില്ലായിരുന്നു. ഓടുന്ന ട്രെയിനില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് രക്ഷപ്പെടാനും കഴിയില്ലായിരുന്നു. ട്രെയിനില്‍ കയറി ഇറങ്ങുമ്പോള്‍ മൊബൈലില്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യാത്രാ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഓഫീസിലോ പ്രസ് ക്ലബ്ബിലോ അറിയിക്കണം.
പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സി.യു. ആർ.എ ദേശീയ വര്‍ക്കിങ് ചെയര്മാന് ഷെവ സി ഇ ചാക്കുണ്ണി,എ കണ്‍വീനര്‍ കേരള റീജിയന് ശിവശങ്കരന് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




