KERALAlocal

മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31ന്

കോഴിക്കോട്‌: ‘മലബാർ അടുക്കള’ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സംഘടിപ്പിക്കുന്ന ‘ഒരു നേരത്തെ ആഹാരം’ എന്ന മനുഷ്യസ്നേഹപരമായ പദ്ധതി ജനുവരി 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായി നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള പ്രത്യാശയുടെ ചുവടുവെപ്പായാണ് ഈ സംരംഭം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ‘മലബാർ അടുക്കള’ അംഗങ്ങൾ ഒരേ മനസ്സോടെ ഒന്നിച്ചുനിൽക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുമെന്ന് അറിയിച്ചു. ഇത് പട്ടിണിക്കെതിരായ മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഭാഗമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

more news : വനിതകൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു

പെയിൻ & പാലിയേറ്റീവ് കേന്ദ്രങ്ങൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, സർക്കാർ ആശുപത്രികൾ, തെരുവോരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയ ആവശ്യകതയുള്ള മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുൻകാലങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും, അതിന്റെ തുടർച്ചയായാണ് ഈ പരിപാടിയെന്നും ചെയർമാൻ മുഹമ്മദലി ചക്കൊത്ത് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ സ്ഥലങ്ങൾ

1️⃣ വെള്ളിമാട്കുന്ന് ജനുവരി 30 വെള്ളിയാഴ്ച

2️⃣ പുളിക്കൽ (മലപ്പുറം) ജനുവരി 31 ശനിയാഴ്ച

3️⃣ സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റീവ് സെൻ്റർ പയ്യോളി അങ്ങാടി

4️⃣ശാന്തിസദനം സ്കൂൾ
പുറക്കാട്

5️⃣നരിക്കുനി അത്താണി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close