KERALA

യുവതിയെ തീകൊളുത്തിയ കേസിൽ പ്രതി മരണപ്പെട്ടു; ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിൽ

കൊല്ലം: കൊല്ലം ക്ലാപ്പനയിൽ ഒപ്പം താമസിച്ചിരുന്ന പ്രസന്ന എന്ന സ്ത്രീയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ, പ്രതിയായ രഘു മരണപ്പെട്ടു.പ്രസന്നയുടെ മകളുടെ സൈക്കിൾ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.തർക്കത്തിനിടെ രഘു പ്രസന്നയുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ രഘുവിനും ഗുരുതരമായി പൊള്ളലേറ്റു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഘു ഇന്നലെ മരണപ്പെട്ടു. പ്രസന്നയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close