
കൊച്ചി:ലൈംഗിക അതിക്രമകേസില്‍ സംവിധായകന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തുന്നതായും രഞ്ജിത്തിനെ ഒളിവിൽ പോകാൻ നടൻ ബോബി കുര്യൻ സഹായിച്ചതായും തെളിവില്ല. കുറ്റപത്രം അന്തിമഘട്ടത്തിലാണെന്നാണ് സൂചന. എന്നിരുന്നാലും കേസിന് മുമ്പ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്. അതേ സമയം ജാമ്യവ്യവസ്ഥയിൽ ഇളവുകൾ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.




