
കോഴിക്കോട് : കെ എസ് ആർ ടി സി ബസ്സ് ടെർമിനിലെ കട മുറികൾ തുറന്ന് പ്രവർത്തിക്കുന്നതിനും വ്യാപാരികൾക്ക് നിയമാനുസൃതം ലഭ്യമാക്കുന്നതിനും സർക്കാർ ഇടപെടണമെന്ന് വ്യാപാരി വ്യവസായസമിതി കോഴിക്കോട് സിറ്റി കമ്മറ്റി ആവശ്യപ്പെട്ടു
15 വർഷത്തോളമായി KTDFC നിർമ്മിച്ച വാണിജ്യ സമുച്ചയം കോഴിക്കോടിൻ്റെ മുഖഛായ മാറ്റേണ്ട ഒന്നായിരുന്നു.
ഇന്നത് നാശത്തിൻ്റെ വക്കിലാണ്
ഇത് സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണം.
യോഗത്തിൽ വ്യാപാരി സമിതി സംസ്ഥാന കമ്മറ്റി അംഗം വരുൺഭാസ്‌ക്കർ അധ്യക്ഷനായി. കെ സുനിൽകുമാർ, സി മൊയ്തിൻകോയ,ഷൈജുചീക്കിലോട് എന്നിവർ സംസാരിച്ചു




