crimeKERALAlocaltop newsVIRAL

വില്‍പ്പനക്കായി സൂക്ഷിച്ച മെത്താഫെറ്റമിനും, ഹാഷിഷ് ഓയിലുമായി എട്ട് യുവാക്കള്‍ പിടിയിൽ

പലരും മുൻ കുറ്റവാളികൾ

കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എയും, കഞ്ചാവും എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന കക്കോടി കിഴക്കുമുറി സ്വദേശി കാരുണ്യം വീട്ടില്‍ ലൂദ്ഫാൻ അലി (22 ) മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി മണ്ണിൽ തൊടിയില്‍ വീട്ടില്‍ ജിഫ്രി അൽഹാസ് (22 ) കിരാലൂർ കിഴക്കുമുറി സ്വദേശി കുറത്തോളി വീട്ടില്‍ മുഹമ്മദ് റഷ്ദാൻ (22 ) സൗത്ത് ബീച്ച് പരപ്പില്‍ സ്വദേശികളായ സിയ വീട്ടില്‍ മുഹമ്മദ് (30 ) എം.കെ റോഡ് ഹന മഹലില്‍ ദിയ മുഹമ്മദ് ബഹ് ബഹാനി (22 ) അസ്മാ മൻസിലിൽ മുഹമ്മദ് നാസ് (24 ) കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശി ചെറിയചക്കാല തോപ്പ് യാസർ വില്ലയില്‍ മുഹമ്മദ് ഷഹാദുൽ അഫം (25 ) നടക്കാവ് സ്വദേശി നാലുകൂടിപറമ്പില്‍ മുഹമ്മദ് അന്‍ഷാദ് (26) എന്നിവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
03.07.2026 തിയ്യതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവേ പാലാഴി ഹൈലൈറ്റ് മാളിന് സമീപം എത്തിയപ്പോള്‍ പാലാഴി പാല്‍കമ്പനി ഹൈസ്കൂള്‍ റോഡില്‍ സഹദേവന്‍ എന്നയാള്‍ വാടകയ്ക്ക് നല്കിയ വേട്ടുവന്‍കണ്ടി വീട്ടില്‍ എം.ഡി.എം.എ കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് ഈ വീട്ടില്‍ പരിശോധന നടത്തുകയും വീടിന്റെ ഹാളിലെ കട്ടിലില്‍ പ്രതികള്‍ വില്‍പ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും, 6.940 ഗ്രാം മെത്താഫിറ്റമിനും, മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായുള്ള ഒന്‍പത് സിപ്പ് ലോക്ക് കവറുകളും, നൂറ്റിഇരുപതിനാല് ചെറിയ ബോട്ടിലുകളും, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബര്‍ണര്‍ പൈപ്പുകളും, പത്തോളം മൊബൈല്‍ ഫോണുകളും, കൂടാതെ മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ എണ്‍പത്തിഎട്ടായിരം (88,000/-) രൂപയും പോലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരും, വില്‍പ്പനക്കാരുമാണെന്ന് പോലീസ് മനസ്സിലാക്കുകയും പ്രതികള്‍ ഫറോക്ക്, ഹൈലൈറ്റ്മാള്‍, രാമനാട്ടുകര, പന്തീരാങ്കാവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തുകയാണെന്നും, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിയ്ക്കുന്ന പണം, ആർഭാടജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നും, മുഹമ്മദ് ഷഹാദുൽ അഫത്തിന് നടക്കാവ്, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളില്‍ കാരപറമ്പ് സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും, ബീച്ച് ആശുപത്രിക്ക് മുൻ വശത്തുളള സെൻ്റ മേരിസ് ലാബിന് മുൻമ്പിൽ നിർത്തിയിട്ട സ്ക്കൂട്ടർ തീ വെച്ചു നശിപ്പിച്ചതിനും, മുഹമ്മദിന് ടൌണ്‍, മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, 326.5 ഗ്രാം MDMA വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിനും, ദിയ മുഹമ്മദ് ബഹ്ബഹാനിക്ക് ടൌണ്‍ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്നും, ഈ കേസിൽ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും, ഫോണും പരിശോധിച്ച് വരികയാണെന്നും, പ്രതികള്‍ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ നിതിന്‍, അബു താഹിര്‍, സിവിൽ പോലീസ് ഓഫീസർമാരായ രാജു, അന്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close