crimeKERALAlocalOthersPoliticstop newsVIRAL

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിൽ വിജിലൻസ് അന്വേഷണം : നിർമാണ കമ്പനി ബിനാമിയോ

 കോഴിക്കോട് : മാനാഞ്ചിറ-വെ ള്ളിമാടുകുന്ന് റോഡ് നിർമാണ കരാറിലെ വീഴ്ചകളിൽ ഉടൻ വിജിലൻസ് അന്വേഷണം ആരംഭിക്കും. ജില്ലയിലെ 12 എ എംഎൽഎ മാർ സംയുക്തമായി നൽകിയ പരാതികളുടെയും പ്രാഥമിക നിരീക്ഷണങ്ങളുടെ യും അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്ര ഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരിക്കും വിശദമായ അന്വേഷണം. ഉദ്യോഗസ്‌ഥരെ തീ രുമാനിച്ച ശേഷം പ്രാഥമിക പരി ശോധന ആരംഭിക്കും. ആരോപണ ങ്ങളിൽ കഴമ്പുണ്ടെങ്കിൽ കേസ്
റജിസ്‌റ്റർ ചെയ്‌തു മുന്നോട്ടു പോകാനാണ് തീരുമാനം. പൊതുമരാമത്തു മന്ത്രി ചുമതലപ്പെടുത്തിയതു പ്രകാരം ധനവകുപ്പ് ചീഫ് ടെക്നിക്കൽ എൻജിനീയർ സമാന്തര അന്വേഷണ വും ഇതോടൊപ്പം നടത്തും.

കെ.ജയന്തിൻ്റെ നേതൃത്വ ത്തിൽ ജില്ലയിലെ 12 എംഎൽഎ മാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട്, റോഡ് നിർമാണക്കരാറിലെ ദുരൂഹതകളെ കുറിച്ച് പരാതി നൽകിയിരു ന്നു. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതിക്കു മൂന്നു ദിവസം മുൻപു മാത്രമാണ് മിഡ്
ലാൻഡ് കമ്പനിക്ക് ‘എ ക്ലാസ്’ കരാർ ലൈസൻസ് അനുവദിച്ചത്. അഞ്ച് വർഷത്തെ പ്രവൃത്തി പരി ചയം കാണിക്കാൻ ഉപയോഗിച്ച രേഖകളുടെ സാധുത, ഇതേ കമ്പനിക്ക് വയനാട് വൈത്തിരി-തരുവണ കെഎസ്ട‌ിപി റോഡ് നിർമാണ കരാർ നൽകിയതിന്റെ നിയമവശ ങ്ങൾ തുടങ്ങിയവ വിജിലൻസ് പരിശോധിക്കും. മിഡ്‌ലാൻ്റ് കമ്പനി ചിലരുടെ ബിനാമി സംരഭമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.

നാലു മാസം മുൻപു മാത്രം കോർപറേറ്റ് അഫയേഴ്സ‌ിൽ റജിസ്‌റ്റർ ചെയ്‌ത കമ്പനിക്ക് നേരിട്ട് എ ക്ലാസ് ലൈസൻസ് നൽകിയതാണ് ബിനാമി ആരോപണം ഉയരാൻ ഒരു കാരണം .

കമ്പനി ചെയ്യുന്ന ജോലികളുടെ മതിപ്പും പ്രവൃത്തി പരിചയവും പരിഗണിച്ച് സി ക്ലാസ്, ബി ക്ലാസ്, എ ക്ലാസ് എന്നീ ക്രമത്തിലാണ് ലൈസൻസ് നൽകുന്നത്. എന്നാൽ പാർട്‌നർഷിപ്പിൽ നിന്നു മാറി സ്വകാര്യ കമ്പനിയായി റജിസ്‌റ്റർ ചെയ്തു മൂന്നു മാസത്തിനു ള്ളിൽ കമ്പനിക്കു ജലവിഭവ അതോറിറ്റി ‘എ’ ക്ലാസ് ലൈസൻസ് നൽ കിയിട്ടുണ്ട്. ഇതിന്റെ നിയമസാ ധുതയും പരിശോധിക്കും.

മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗത്തിന്റെ നിർമാ ണത്തിനു പുറമേ, ഇതേ കമ്പനിക്ക് മലാപ്പറമ്പ് മുതൽ വെള്ളിമാ ടുകുന്ന് വരെയുള്ള 3.2 കിലോമീ റ്ററിൻ്റെ നിർമാണം 52 കോടി രൂപ യ്ക്കാണ് ടെൻഡർ ഇല്ലാതെ തിടുക്കപ്പെട്ട് നൽകിയിരിക്കുന്നത്. അഞ്ച് കോടിക്ക് മുകളിൽ വരുന്ന ഏത് പ്രവർത്തി യും ടെൻഡർ ചെയ്യാതെ കൊടു ക്കരുതെന്ന ചട്ടം നിലനിൽക്കെ യാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപേ തിടുക്കത്തിൽ ഈ കരാറും നൽകിയത്

ആദ്യ ഘട്ടത്തിൻ്റെ പണികൾ പകുതി പൂർത്തിയാവുന്നതിനു മുൻപേ കമ്പനിക്ക് 46.76 കോടി രൂപ നൽകിക്കൊണ്ട് ഉത്തരവും ഇറക്കിയിരുന്നു. നിർമാണ കമ്പനി ചിലരുടെ ബിനാമി സ്വത്താണെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് മുൻ സർക്കാരിൻ്റെ കാലത്തെ ഈ നടപടികൾ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close