Business
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഉച്ചയ്ക്ക് കേരള ഗ്രാമിന് 13,020 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,04,160 രൂപയാണ് വില വരുന്നത്. ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് പവന് 1,02,760 രൂപയായിരുന്നു. ഈ വിലയിലാണ് ഉച്ചയായപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.




