EDUCATIONKERALAlocalOtherstop news

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

താമരശ്ശേരി : താമരശേരിവിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററായ ജി.എച്ച്.എസ്.എസ് നടുവണ്ണൂർ, ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.എച്ച്.എസ്.എസ് കോക്കല്ലർ, ജി.എച്ച്.എസ്.എസ് കൊടുവള്ളി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും 2026 ഫെബ്രുവരി 22, 23 തീയതികളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 2026 ജൂലൈ 03, 04, 06, 07 തീയതികളിലായി രാവിലെ 10.30 മുതൽ വൈകുന്നേരം 4.00 മണി വരെ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  (മിനി സിവിൽ സ്റ്റേഷൻ) നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ടി.ടി.സി/ഡി.എൽ.എഡ് കോഴ്‌സ് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി.

മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാകേണ്ടതാണ്.

(ബി.എഡ്, ഡി.എഡ്, ഡി.എൽ.എഡ് പഠിച്ചു കൊണ്ടിരിക്കെ പരീക്ഷയെഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നുവെന്ന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.)

കാറ്റഗറി 1- 03/07/2026 വെള്ളി

കാറ്റഗറി 2- 04/07/2026 ശനി

കാറ്റഗറി 3 – 06/07/2026 തിങ്കൾ

കാറ്റഗറി 4 -07/07/2026 ചൊവ്വ

ആവശ്യമായ രേഖകൾ:–

1. ഹാൾ ടിക്കറ്റ് (ഒറിജിനൽ, കോപ്പി)

2. കെ-ടെറ്റ് റിസൽട്ട് കോപ്പി

3. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

4. പ്ലസ് ടു സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

5. ഡിഗ്രി/ഡി എൽ എഡ് സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

6. ഡിഗ്രി കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് (ഒറിജിനൽ, കോപ്പി)

7. ബി.എഡ് സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

8. ബി.എഡ് മാർക്ക് ലിസ്റ്റ്(ഒറിജിനൽ, കോപ്പി)

9. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)

10. Equivalency Certificate (കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രം ബാധകം)

11. Genuineness Certificate (കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രം ബാധകം)

 

 

=

NB:- ജനറൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഗവൺമെൻ്റ്/എയ്‌ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് 04/07/2026 ന് (ശനി) 10.30 മുതൽ 04.00 മണി വരെ വെരിഫിക്കേഷൻ നടത്തുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close