KERALAlocalOthersSports

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് ; താര ലേലം ജൂലൈ 12 ന് : ലോഗോ പ്രകാശനം ചെയ്തു

 

 

കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് നടത്തുന്ന ബി എം എച്ച് എട്ടാമത് മാസ്റ്റർ പ്രീമിയർ ലീഗ് (എം പി എൽ 2026) ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ്
നടക്കാവ് ഗെയിം ഓൺ ടറഫിൽ
ഓഗസ്റ്റ് 13 മുതൽ 16 വരെ നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മൂന്ന്
വിഭാഗങ്ങളിലായി 30 ടീമുകളാണ് എം പി എലിൽ പങ്കെടുക്കുക.
ഇതിന് മുന്നോടിയായി ജൂലൈ 12 ന് മത്സരാർത്ഥികൾക്കായി ജയിൽ റോഡ് ഹോട്ടൽ
സ്പാനിൽ താര ലേലവും വൈകീട്ട് ട്രോഫി പ്രകാശനവും ഉണ്ടാകുമെന്ന് കാലിക്കറ്റ് മാസ്റ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ പറഞ്ഞു.
എം പി എലിൻ്റെ ലോഗോ പ്രകാശനം കാലിക്കറ്റ് മാസ്റ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സനും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ജനറൽ മാനേജർ ഡോ. വി അജേഷ് നമ്പ്യാരും
ചേർന്ന് നിർവഹിച്ചു. കളിക്കാർക്കും കുടുംബത്തിനുമുള്ള ബി എം എച്ച് പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു.
ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്,
സി ഇ വി ഹാരിസ് ,
സി എം സി വൈസ് പ്രസിഡന്റ് പി പി
മെഹറൂഫ്,
കെ എം അക്താബ്,
ജോയിന്റ് സെക്രട്ടറിമാരായ
പി വി ഹാരിസ് , മുഹമ്മദ് അസ്ലാം,
ഫൈനാൻസ് കൺട്രോളർ ഫാറൂക്ക് അലി, രക്ഷാധികാരി ഒ
മമ്മുദു , വി സി നിസാർ , വലീദ് പാലാട്ട്, പി ടി ഹാരിസ്, കെ വി ഗാലിബ്, എ എം ഹർഷാദ്,പി വി
തൗഫീക് ,
കെ ജൈസൽ ,
പി പി ലത്തീഫ് ,
പി എം താജുദ്ദീൻ , ഡി വി തബീൽ,
കെ എം സിയാദ് , മജ്സൂം അലി എന്നിവർ നേതൃത്വം നൽകും.
കളി തന്നെ ലഹരി ആണെങ്കിലും മയക്ക് മരുന്ന് മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ മത്സരമെന്ന് ഫൗസൽ ഹസനും
മദ്യത്തിനും മയക്കുമരുന്നിനും എതിരെ
കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടിയുമായി സഹകരിക്കുന്നതെന്ന് ഡോ വി അജേഷ് പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ,
ജനറൽ സെക്രട്ടറി
ബി വി മെഹ്ബൂബ് ,
നസ് വിൻ റഷീദ്,
കെ അൽത്താഫ് , ഒ
മമ്മുദു എന്നിവരും പങ്കെടുത്തു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close