BusinessKERALAlocalOtherstop news

ദേശീയ ടൂറിസം ഉച്ചകോടി വയനാട്ടിൽ

സുൽത്താൻബത്തേരി: ദേശീയ ടൂറിസം ഉച്ചകോടി 2027 ൽ വയനാട്ടിൽവെച്ചുസംഘടിപ്പിക്കുവാൻ ബത്തേരി സപ്ത റിസോർട്ടിൽ വച്ചുകൂടിയ വിവിധ ടൂറിസം സംഘടനകളുടെസംയുക്ത യോഗം ഐക്യകണ്ടെന തീരുമാനിച്ചു .ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( TOAI ) യുടെ വാർഷിക ദേശീയ പരിപാടിയായ നാഷണൽ ടൂറിസം സമ്മിറ്റ് 2027സെപ്റ്റംബർ മാസത്തിൽ വയനാട്ടിൽ സംഘടിപ്പിക്കാൻതീരുമാനിച്ചു രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ ട്രാവൽ ഏജൻസികൾ ടൂറിസംമേഖലയിലെ പ്രമുഖർ കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ വ്യവസായ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന ഈ ദേശീയ ഉച്ചകോടി കേരള ടൂറിസത്തിനും പ്രത്യേകിച്ച് വയനാട്ടിൻ്റെ ടൂറിസം മേഖലയ്ക്കും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരണവും ലഭിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ഗണ്യമായ പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു TOAI നാഷണൽ പ്രസിഡണ്ട്  അബ്ദുൽ നാസർ അദ്ധ്യക്ഷംവഹിച്ചു സുനിൽ കുമാർ , ജോസ് കൈനടി ( WTO ) അലി ബ്രാൻ ( Pan Asia Tourism Council ) മനുമത്തായി , അനീഷ് വരദൂർ ( AKTA )സയൂജ് , ലൈജു ജോസ് ( WETA ) വിനോദ്കുമാർ ( Tourism operator) സുബൈർ ( Guides Association) പ്രവീൺ രാജ് ( WDM ) പീറ്റർ ജോസ് , ദിലീപ് കുമാർ , ഹോമയു കോറം എന്നിവർ പങ്കെടുത്തു സി രാമനുണ്ണി നായർ സപ്ത റിസോർട്സ് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close