
തിരുവനന്തപുരം: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന്് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിഎം ശ്രീയുടെ ലക്ഷ്യം കാവിവത്കരമാണെന്നതുകൊണ്ടാണ് എല്‍ഡിഎഫ് അതിനെ എതിര്‍ത്തത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ യാതൊരു തടസവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പിഎം ശ്രീ നടപ്പാക്കണമെന്ന് എന്താണിത്ര വാശിയെന്ന് ചോദിച്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിലപാട് മാറ്റത്തിന്റെ കാരണം വിശദീകരിക്കണമെന്നും പറഞ്ഞു. പിഎം ശ്രീയില്‍ എല്‍ഡിഎഫിനെ എതിര്‍ത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനില്ലെന്ന ധീരമായ നിലാപാടായിരുന്നു എടുക്കേണ്ടത്. അല്ലാതെ എല്‍ഡിഎഫ് എംഒയു ഒപ്പിട്ടുവെന്നതിന്റൈ മറവില്‍ പദ്ധതി നടത്തുകയല്ല വേണ്ടത്. സംഘ്പരിവാര്‍ പാദസേവയിലേക്ക് മുസ്ലീം ലീഗ് അധപതിക്കുകയാണെന്ന് അത് ലീഗ് തന്നെ ആലോചിക്കണമെന്നും പിണറായി പറഞ്ഞു.




