KERALAPoliticsVIRAL

കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

കൊച്ചി: കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇടതുപക്ഷത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തെ ആക്രമിച്ചാല്‍ വലതുപക്ഷത്തിന്റെ കൈയടിയും സ്വീകാര്യതയും ഏറുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ഭരണം വേണ്ടെന്ന നിലപാട് സ്വീകരിച്ച, സച്ചിദാനന്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായി വിജയന്റെ ഈ വിമര്‍ശനം.കൊച്ചിയില്‍ പ്രൊഫ. എംകെ സാനുവിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും ഡോ. എം ലീലാവതിക്ക് സാനു സമ്മാനം 2026 സമര്‍പ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് വര്‍ധിപ്പിക്കാന്‍ പ്രൊഫ. എം കെ സാനു ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

https://youtu.be/WHBcwMW9GtY?si=2_Ubb1cH27IDX7ct

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close