localtop news

ബേപ്പൂർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ നിന്നും രാജിവെയ്ക്കും.

കൗൺസിലർ എൻ.സതീഷ് കുമാർ

കോഴിക്കോട് : കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രഹസനമാകുന്നതായി ആക്ഷേപം.

ബേപ്പൂർ മേഖലയിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കിയ  ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായ നാൽപ്പത്തിയേഴാം ഡിവിഷനിലെ അടച്ചിട്ട മത്സ്യ ബന്ധന ഹാർബറിൽ കഴിഞ്ഞ ദിവസം രാത്രി മത്സ്യം ഇറക്കാൻ അനുമതി നൽകിയിരുന്നു. ഇത് ജനങ്ങൾക്കിടയിൽ  ആശങ്കക്കും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കി.

ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങളെ പോലും അറിയിക്കാതെ മത്സ്യം ഇറക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പ്രസ്തുത സൊസൈറ്റിയിൽ നിന്ന് രാജിവെക്കുമെന്ന് ഡിവിഷൻ കൗൺ സിലർ കൂടിയായ എൻ.സതീഷ് കുമാർ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ മേഖലയിലെ 47,48,49,50 വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. സമ്പർക്ക വ്യാപനമാണ് കൂടുതൽ. ജനങ്ങൾ സമ്പർക്ക വ്യാപനത്തിനെതിരെ ജാഗ്രത തുടരുമ്പോഴാണ് അടച്ചിട്ട മത്സ്യ ബന്ധന ഹാർബറിൽ മത്സ്യം ഇറക്കാൻ അനുമതി നൽകിയത്.

പാളയം പച്ചക്കറി മാർക്കറ്റിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിൽ ബേപ്പൂർ പ്രദേശത്തു നിന്ന് പാളയത്ത് ജോലിക്ക് പോകുന്നവർ വീട്ടിൽ സ്വയം നീരീക്ഷണത്തിലിരിക്കണമെന്നും, തുടർന്നു വരുന്ന കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും കൗൺസിലർ എൻ.സതീഷ് കുമാർ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close