വൈത്തിരി: കർഷകമേഖലയെ നവീകരിക്കാനെന്ന വ്യാജേന കേന്ദ്രസർക്കാർ പാസാക്കിയ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്ന് കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച വയനാട് ജില്ലാതല ധർണാ സമരം ആവശ്യപ്പെട്ടു.
അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.വൻകിട കുത്തകകൾ കാർഷികമേഖലയുടെ കുത്തക കൈവശപ്പെടുത്തുന്നതാണ് പുതിയ ബിൽ. സ്വതന്ത്ര വിപണിയും’ തറവിലയും, സ്വന്തം ഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശവും ഇല്ലാതാവും.കരാർ കൃഷി വ്യാപകമാകുന്നതോടെ കുത്തകകളുടെ റീട്ടയിൽ ഔട്ട്ലറ്റിൽ മാത്രമെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകൂ എന്നതിനാൽ കർഷകബിൽ കർഷകരുടെ അന്തകബില്ലായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോസഫ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു.കെ.ജെ ജോൺ മുഖ്യപ്രഭാഷണം നടത്തി.കെ.വി ഫൈസൽ, കെ.പി സലീം,എം. രാഘവൻ, പി.ടി. വർഗീസ്,രാമചന്ദ്രൻ, വിജേഷ്,ഷാജി പാറപ്പറമ്പിൽ ,ശശി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഷഹീർ, ജോഷി ക്രിസ്റ്റി, റോണി, പി.വി ആൻ്റണി എന്നിവർ പ്രസംഗിച്ചു. പനമരം മണ്ഡലത്തിൽ ജോൺസൺ ഇലവുങ്കലും, വെള്ളമുണ്ട മണ്ഡലത്തിൽ ആൻഡ്രൂസ് ജോസഫും,മുള്ളൻകൊല്ലിയിൽ കെ.കെ അബ്രഹാമും ഉദ്ഘാടനം ചെയ്തു.