KERALAtop news

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ് യാേഗത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

രോഗവ്യാപത്തിന്റെ തോതുകുറയുന്നതോടെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് സര്‍ക്കാരിന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കര്‍ശന നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു റിപ്പോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷനും സര്‍ക്കാരിനെ സമീപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close