കോഴിക്കോട്: അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച് വൃദ്ധദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ കടന്നുകളഞ്ഞ ഓട്ടോ െ്രെഡവര്‍ അമല്‍രാജിനെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധദമ്പതികളെ ഇടിച്ചുതെറിപ്പിച്ച KL 18 K 275 നമ്പരിലുളള പാസഞ്ചര്‍ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ ദമ്പതികളിലൊരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സെപ്തംബര്‍ 26 വൈകുന്നേരം വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ലയണ്‍സ് പാര്ക്കിന് മുന്വമുള്ള തീരദേശറോഡില്‍ വെച്ചായിരുന്നു സംഭവം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പാസഞ്ചര്‍ ഓട്ടോ പോലീസ് കണ്ടെത്തുന്നത്. തുടക്കത്തില്‍ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വെള്ളയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ.ഗോപകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എ.എസ്.ഐ ജയന്ത്.എം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍.എന്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്.ടി.കെ എന്നിവരാണ് അന്വേഷണം നടത്തിയത്.