പയ്യോളി: പിപിഇ കിറ്റും മാസ്ക്കും ധരിച്ച് കടകളിൽ കവർച്ച നടത്തുന്ന വിരുതനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു.നിരവധി മോഷണക്കേസുകളിലെ പ്രതി ചാവശ്ശേരി മുഴക്കുന്ന് പറമ്പത്ത് കെ.പി. മുബാഷിര്‍ (26) ആണ് പയ്യോളി പോലീസിന്റെ പിടിയിലായ്ത്. കോഴിക്കോട്, കണ്ണൂര്‍ , വയനാട് ജില്ലകളിലായി ഡസനിലധികം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ.
ദേശീയപാതയോരത്ത് ഗുഡ് വേ ഇലക്ട്രോണിക്സ്, മാണിക്കോത്തെ കോഴിക്കട, തിക്കോടിയിലെ ഹാര്‍ഡ് വെയര്‍ ഷോപ്പ്, തച്ചന്‍കുന്നിലെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി അടുത്ത കാലത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചാണ് മോഷണം നടത്തുക. ഒറ്റയ്ക്ക് ബൈക്കിലും കാറിലും സഞ്ചരിച്ച് കടകളില്‍ മോഷണം നടത്തുന്നതാണ് രീതി. കൊയിലാണ്ടി ചെങ്ങോട്ട് കാവ് ചേലിയ റോഡിലെ ക്വാര്‍ട്ടേഴ്സിലാണ് ആറ് മാസമായി താമസം. ഇന്നലെ ചെങ്ങോട്ട്കാവ് – ചേലിയ റോഡില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.
മോഷണം നടത്തുന്ന സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ ദിശമാറ്റിയതിന് ശേഷമാണ് ഇയാള്‍ കളവ് നടത്തുക. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാവിനെ തിരിച്ചറിയാണ് സഹായിച്ചത്. ദൃശ്യങ്ങളില്‍ പതിയാതിരിക്കാന്‍ കോവിഡ് പിപിപി കിറ്റും മാസ്കും ധരിച്ചിരുന്നു. എന്നാല്‍ മുഖത്തെ പുരികത്തിന്റെ പ്രത്യേകതയും ഒരു വശം ചരിഞ്ഞുള്ള നടത്താവുമാണ് പോലീസിന് പ്രതിയെ തിരിച്ചറിയാണ് സഹായിച്ചത്. പ്രതിയെ കോടതി റിമാൻ്റ. ചെയ്തു
പയ്യോളി ഇൻസ്പെക്ടർ എം.പി. ആസാദ്, എസ്.ഐ എ.കെ. സജീഷ്, ഗ്രേഡ് എസ്ഐമാരായ സി.എച്ച്. ഗംഗാധരന്, കെ.പി. രാജീവന്, എസ് സി പിഒ വി.സി. ബിനീഷ്, സി.പി.ഒ കെ. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.