KERALAlocaltop news

വയനാട് ചുരത്തിലെ മണ്ണിടിച്ചിൽ; യാത്രാക്ലേശം ഉടൻ പരിഹരിക്കണം – ഡബ്ല്യു ടി എ

വൈത്തിരി: വയനാട് ചുരത്തിൽ തുടർച്ചയായ മണ്ണിടിച്ചിൽ മൂലമുണ്ടായ ഗതാഗത തടസം ഉടൻ പരിഹരിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ല്യു ടി എ ) അടിയന്തിര യോഗം ആവശ്യപ്പെട്ടു. കെഎസ് ആർടിസിയുടെ മിനിബസ് സർവ്വീസ് നിർത്തലാക്കിയത് സർക്കാർ ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കം നൂറുകണക്കിന് യാത്രക്കാരെ വലച്ചിരിക്കയാണ്. ഭീമമായ ചാർജ് നൽകി ടാക്സികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സ്ഥിരം യാത്രക്കാർ . വിഷയം ഇത്ര ഗുരുതരമായിട്ടും ഇരുജില്ലകളിലെയും എം എൽഎ മാരോ, ജില്ലാ കളക്ടർമാരോ നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. വയനാട് ചുരം കോഴിക്കോട് ജില്ലയിലാണ്. എന്നാൽ കോഴിക്കോട് ജില്ലാ കളക്ടറുടെ ഒരു ഇടപെടലും ഉണ്ടാവുന്നില്ല. ഗതാഗത തടസം നേരിടുന്നത് വയനാട്ടിലെ ടൂറിസം മേഖലയെ തളർത്തിയിരിക്കയാണ്. ഉടൻ ബദൽസംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ അസോസിയേഷൻ നിർബ്ബന്ധിതമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി . ജില്ലാ പ്രസിഡൻ്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി അനീഷ്. ബി . നായർ. സെയ്ഫു വൈത്തിരി, രമിത്, വർഗീസ് വൈത്താരി, തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close