കോഴിക്കോട്: വയനാട് ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സിൽ കയറാറുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു. യാത്രാക്ലേശം’ ഉടൻ പരിഹരിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷനടക്കം ( ഡബ്ല്യു ടി എ ) സംഘടനകൾ ഇന്നലെ രംഗത്ത് വന്നിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി 10 നോടെ കോഴിക്കോട് ജില്ലാ കലക്ടർ എ. സാംബശിവറാവു ചുരത്തിൽ മിന്നൽ സന്ദർശനം നടത്തിയ ശേഷമാണ് മിനി ബസുകൾ പുന:രാരംഭിക്കാൻ നിർദ്ദേശം നൽകിയത്. കളക്ടറുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഡബ്ല്യു ടി എ പ്രസിഡൻ്റ് അലി ബ്രാൻ അറിയിച്ചു.