localNationalPoliticstop news

ഭരണഘടനയെ തകർക്കുന്ന നിലപാടുമായാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നത്; സീതാറാം യെച്ചൂരി,ബേപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് :മണ്ണൂർ വളവിലാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡണ്ടും ബേപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.എ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്.സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.കോഴിക്കോട് യെച്ചൂരി പങ്കെടുത്ത എക പരിപാടിയായിരുന്നു മണ്ണൂരിലേത്.
ഭരണഘടനയെ തകർക്കുന്ന നിലപാടുമായാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്.ഈ നീക്കത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.രാജ്യത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സ്വയം പര്യാപ്തത എന്നതിനു പകരം സ്വയം സമ്പന്ന രാവുക എന്നതാണ് ഈ കവർച്ചയിലൂടെ നടപ്പാക്കുന്നത്.ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതു സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ കോൺഗ്രസ് ഒത്തുകളിക്കുകയാണെന്നും. കേരളത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

വി.കെ.സി മമ്മദ് കോയ എം.എൽ.എ അധ്യക്ഷം വഹിച്ചു. എളമരം കരീം എം.പി. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ, എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ്, സി.പി.എം ഏരിയ സെക്രട്ടറി എം.ഗിരീഷ്, സ്ഥാനാർത്ഥി പി.എ മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close