KERALAPoliticstop news

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ആര്‍. ചന്ദ്രശേഖരന്‍

കോഴിക്കോട്: ഭരണ സിരാകേന്ദ്രത്തില്‍ പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും ഐഎല്‍ഒ ഗവേണിംഗ് ബോഡി അംഗവുമായ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവിലുള്ള വാക്സിന്‍ ഉത്പാദനം തുടരുന്നതോടൊപ്പം തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മുന്നോട്ടു കൊണ്ടുവരണം. കോവിഡ് ടെസ്റ്റും വാക്സിനേഷനും പൂര്‍ണായും സൗജന്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിരോധം തീര്‍ത്തും സാമൂഹിക അകലം ഉറപ്പാക്കിയും രണ്ടാം തരംഗത്തിലെത്തിയ കോവിഡ് മഹാമാരിയെ ഇല്ലായ്മചെയ്യാന്‍ രാഷ്ട്രീയ വൈരം വെടിഞ്ഞ് ഈ മെയ്ദിനത്തില്‍ തൊഴിലാളി വര്‍ഗ്ഗം മുന്നിട്ടിറങ്ങണമെന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. മഹാമാരിയായാലും പ്രകൃതി ദുരന്തമായാലും യുദ്ധമായാലും അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴിലാളികളെയാണ്. അതുകൊണ്ടു തന്നെ പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഓരോ തൊഴിലാളി കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ദൈനംദിന ചെലവുകള്‍ക്കായി ഓരോ കുടുംബത്തിനും പ്രതിമാസം 5000 രൂപ വീതം നല്‍കണം. രാജ്യത്തെ 25 കോടി തൊഴിലാളി കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 5000 രൂപ വീതം നല്‍കിയാല്‍ പ്രതിമാസം 1.25 ലക്ഷം കോടിയുടെ ബാധ്യതയെ സര്‍ക്കാരിനുണ്ടാവുകയുള്ളൂ. ഈ ആശയം ആഗോള സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുകയും പല രാജ്യങ്ങളും നടപ്പാക്കുയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ കത്ത് പ്രധാനമന്ത്രിക്കും ഐഎല്‍ഒ ഡയറക്ടര്‍ ജനറലിനും അയച്ചതായിആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നു. ഭരണകൂട കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ചയാണിത്. അതുകൊണ്ടുതന്നെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. നിലവിലുള്ള വാക്‌സിന്‍ ഉത്പാദനം തുടരുന്നതോടൊപ്പം തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മുന്നോട്ടു കൊണ്ടുവരണം. കോവിഡ് ടെസ്റ്റും വാക്‌സിനേഷനും പൂര്‍ണായും സൗജന്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close