Gulf

തന്റെ പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡിന് വ്യത്യസ്തമായ പേര് നല്‍കി ദുബായ് രാജകുമാരി

അടുത്തിടെ വ്യത്യസ്തമായ വിവാഹ മോചനത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഒരു വ്യക്തി, തന്റെ ഏറ്റവും പുതിയ ബിസിനസ് ഉത്പന്നത്തിന് സാധാരണഗതിയില്‍ അത്ര വലിയ പ്രാധാന്യമുള്ള പേരൊന്നും ഇടാനിടയില്ല. എന്നാല്‍ ദുബായ് രാജകുമാരിയായി ഷെയ്ഖ മഹ്റ ഇക്കാര്യത്തില്‍ പ്രവചനങ്ങള്‍ക്ക് അതീതയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. തന്റെ പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡിന് മഹ്റ നല്‍കിയ പേരാണ് ഈ കൗതുകത്തിന് അടിസ്ഥാനം ‘ഡിവോഴ്സ്’ എന്നായിരുന്നു ഈ പേര്.

ഈ വര്‍ഷം ജൂലൈ മാസത്തിലാണ് മഹ്റയുടെ വിവാഹ മോചനം നടന്നിരുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പഴേക്കും വാണിജ്യ മേഖലയില്‍ കരുത്ത് തെളിയിക്കാനാണ് ഈ യുവതിയുടെ ശ്രമം. അതിന് അവര്‍ തിരഞ്ഞെടുത്തതാവട്ടെ വ്യത്യസ്തമായ ഒരു മാര്‍ക്കറ്റിങ് തന്ത്രവും. എന്തായാലും വിവാഹമോചനം നേടിയ ശേഷമുള്ള മഹ്‌റയുടെ ആദ്യ സംരംഭം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദുബായ് രാജകുമാരി തന്റെ പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിച്ചത്. ‘ഡിവോഴ്സ്’ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ കറുത്ത ബോട്ടിലിലാണ് ഈ പെര്‍ഫ്യൂമിന്റെ പേര് അവര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ഇതിന് മുന്നോടിയായി തന്നെ അവര്‍ പങ്കുവച്ച വീഡിയോയില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നല്‍കിയിരുന്നു. ദുബായ് രാജകുമാരിയായ ഷെയ്ഖ മഹ്റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഒരു ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി കൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ 9.5 ലക്ഷത്തില്‍ അധികം പേരാണ് മഹ്റയെ പിന്തുടരുന്നത്. ഈ പുതിയ ബിസിനസ് ഉല്‍പന്നം ആരംഭിക്കുന്ന വിവരം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് മഹ്‌റയ്ക്ക് പിന്തുണയുമായി രംഗത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close