അടിവാരം: വയനാട്ചുരത്തില്‍ ചിപ്പിലിത്തോടിനും രണ്ടാം വളവിനുമിടയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയക്ക് മറിഞ്ഞു. കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍(31)സഞ്ചരിച്ച കാറാണ് 60 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞത്. വിമല്‍കുമാര്‍ പരിക്കുകളില്ലാതെ അത്ഭുത കരമായി രക്ഷപ്പെട്ടു. താഴ്ചയിലേയ്ക്ക് പതിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്നു. ചുരം സംരക്ഷസമിതി പ്രവര്‍ത്തകരും പോലീസുമെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Related Articles
December 31, 2021
241