
തിരുവനന്തപുരം : ശ്രീജിത്ത് പണിക്കർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം – കേരള ഫെമിനിസ്റ്റ് ഫോറം മുഖ്യമന്ത്രിക്ക് നൽകുന്ന തുറന്ന പരാതി
നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി വന്നതിനു ശേഷം സാമൂഹ്യ നിരീക്ഷകൻ എന്ന് അവകാശപ്പെടുന്ന ശ്രീജിത്ത് പണിക്കർ എന്നയാൾ ദിനം പ്രതി ഈ കേസ് സംബന്ധിച്ച വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വരുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. കോടതിവിധിയെ ആർക്കും വിശകലനം ചെയ്യാം എന്ന യുക്തിയുടെ മറവിൽ, ഈ കേസ് തന്നെ കളവാണെന്നും തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വസ്തുതകളെ വളച്ചൊടിച്ച്, നുണ പ്രചരണത്തിലൂടെ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായ ഒരു പൊതുബോധം സൃഷ്ടിക്കുവാനാണ് ഇയാൾ ശ്രമിക്കുന്നത്. എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടതുൾപ്പെടെയുള്ള സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും, ക്വട്ടേഷൻ ലൈംഗികാക്രമണത്തിനിരയായ നടിയും ഹൈക്കോടതിയിൽ അപ്പീൽ നൽകുവാൻ തയ്യാറെടുക്കുമ്പോഴാണ് ഇയാൾ ഇത്തരത്തിൽ പി. ആർ വർക്ക് ചെയ്യുന്നത്. ഹൈക്കോടതിയിലും തുടർന്ന് സുപ്രീം കോടതിയിൽ വരെയും എത്താൻ സാധ്യതയുളള, താരതമ്യങ്ങൾ ഇല്ലാത്ത ഈ കേസിൽ നിന്നും ഇപ്പോൾ രക്ഷപ്പെട്ട നടന് വേണ്ടി നടക്കുന്ന വലിയ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണ് ദിവസേനയുള്ള ഈ വിഡിയോ സംപ്രേക്ഷണം. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും താഴ്ത്തിക്കെട്ടുന്ന ബോധപൂർവ്വമായ ഇത്തരം പ്രവർത്തനങ്ങൾ ഈ കേസിൻ്റെ സ്വതന്ത്രമായ ഭാവിനടപടികളെ ബാധിക്കുവാനും കാരണമാകും. ഇതിനകം തന്നെ അത്യധികം പീഡനങ്ങൾ നേരിടേണ്ടി വന്ന പരാതിക്കാരിയെ സമുഹത്തിൻ്റെ മുമ്പിൽ കൂടുതൽ അപമാനിക്കുവാനും തെറ്റിദ്ധാരണകൾ പരത്താനും ഒറ്റപ്പെടുത്താനും കൂടിയാണ് ഈ വീഡിയോകൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ശ്രീജിത്ത് പണിക്കർ എന്നയാൾക്കെതിരെ ഉടനടി കേസെടുത്ത് ഇതു സംബന്ധിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്നും ഉടൻ നിക്കം ചെയ്യണമെന്നും അത് പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമ നടപടി എടുക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
കെ. അജിത
ഏലിയാമ്മ വിജയൻ
മേഴ്സി അലക്സാണ്ടർ
സി എസ് ചന്ദ്രിക
അഡ്വ. ആശ ഉണ്ണിത്താൻ
ഡോ ആശ ആച്ചി ജോസഫ്
Dr. ബിനിത തമ്പി
ശ്രീജ. പി
അനിത. വി.ആർ
വസന്ത പി.
രാജലക്ഷ്മി കെ. എം.
ഷീബ ജോർജ്
രതി മേനോൻ
ഷിജി ജോൺസൺ
റിൽഫ റോസ് ജോസഫ്
സ്വപ്ന സുരേഷ്
Dr. ജാൻസി ജോസ്
സാവിത്രി. കെ. കെ
സോണിയ ജോർജ്
ഹമീദ സി കെ
ആർ. പാർവതിദേവി
ഗീത നസീർ
സുജ സൂസൻ ജോർജ്
സുധി ദേവയാനി
രാജരാജേശ്വരി
അഡ്വ. ജലജ മാധവൻ
കെ. വി. ഭദ്രകുമാരി
സുൽഫത് എം
കുസുമം ജോസഫ്
നെജു ഇസ്മായിൽ
റിൽഫ റോസ് ജോസഫ്
ദിവ്യ ദിവാകർ
ഗാർഗി ഹരിതകം
സജിത മഠത്തിൽ
ഗീതാ തങ്കമണി.
രജിത ജി
ഐറിസ്
അഡ്വ. സന്ധ്യ
സീറ്റ ദാസൻ
ബീനമോൾ എസ്. ജി




