കോഴിക്കോട് : ജില്ലാ കമ്മറ്റിയുടെ ഭാഗമായ ബാലുശ്ശേരി യൂണിറ്റ് 22 ആം വാർഷിക സമ്മേളനവും കടുംബ സംഗമവും നടത്തി *ബാലുശ്ശേരി : കേരളത്തിലെ വിമുക്ത ഭടന്്മാരുടെയും, ആശ്രിതരുടെയും സേവനത്തിനായി രൂപീകരിച്ച സംഘടനയാണ് കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് കെഎസ്ഇഎസ്എല്‍ . സംഘടനയുടെ ബാലുശ്ശേരി യൂണിറ്റിന്റെ 22-ാം വാര്‍ഷികവും, കുടുംബസംഗമവും നടന്നു. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളജ് അങ്കണത്തില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജയദേവന് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.ശശിധരന്‍നായര്‍ അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളായ എ.കെ. ഭാസ്ക്കരന്‍ നായര്‍, എം.കെ. ഗോപാലകൃഷ്ണന്‍നായര്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. 8-ാം വാര്‍ഡ് അംഗം യു.കെ.വിജയന്, അജിത്കുമാര്‍ ഇളയിടത്ത്, കെഎസ്ഇഎസ്എല്‍ ബ്ലോക്ക് പ്രസിഡന്റ് എ.കെ. അശോകന്, ടി.സി അഹമ്മദ് കുട്ടി, ഗവേണിങ്ങ് കൗണ്‍സില്‍ മെംബര്‍ എ.ബാലന്നായര്, എം.മോഹനന്, മുരളീധരന്‍നായര്‍, ബാലുശ്ശേരി മഹിളവിങ് പ്രസിഡന്റ് സുകന്യബാലകൃഷ്ണന്, രക്ഷാധികാരി ടി.എ.കൃഷ്ണന്, സി.പി.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ.കെ അശോകന് സ്വാഗതവും, വി.കെ.നാരാണന് നന്ദിയും പറഞ്ഞു. ബാലുശ്ശേരിയില്‍ ബൈപ്പാസ് നിര്‍മിക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുടുംബസംഗമത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
Related Articles
Check Also
Close-
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
January 21, 2023