BusinessEDUCATIONOthers

വിവിധ മേഖലകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഓഫീസ് മാനേജ്മെന്റ് ട്രെയിനി- അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലേക്ക് അഞ്ച് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞടുക്കുന്നതിനായി ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത് എസ്.എസ്.എല്‍.സി പാസ്സായവരും 01.01.2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഹോണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രവും ആയിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. അപേക്ഷ ഫോറങ്ങള്‍ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 20 വൈകീട്ട് അഞ്ച് മണി. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുള്ളതല്ല. തിരഞ്ഞെടുക്കുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച് 200 രൂപ മുദ്രപത്രത്തില്‍ അഫിഡവിറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ – 0495 2376364.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 15ന്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജൂലായ് 15ന് കോഴിക്കോട് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ വി. പി. സുകുമാരന്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്സ്മാന് നല്‍കാവുന്നതാണ്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

പൊതുലേലം 26 ന്

 

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് കീഴില്‍ ആരംഭിക്കുന്ന ജില്ലാ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത്് ഉണ്ടായിരുന്ന മാവ്, പ്ലാവ് എന്നീ മരങ്ങളുടെയും വിറകുകകളുടെയും (മുറിച്ചു മാറ്റിയവ) പൊതുലേലം ജൂലൈ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് (പുതുപ്പണം, വടകര, കോഴിക്കോട്) നടത്തും. ഫോണ്‍ – 0496 2523031.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close