
അലഹബാദ്: സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഹോം ഗാര്‍ഡിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട നടപടി തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താതപര്യം ഒരാളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്നും കോടതി ഓര്‍മിപ്പിച്ചു. യു പി യിലെ ബുല്ന്ദ്ഹറിലാണ് ഹോം ഗാര്‍ഡിനെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ പിരിച്ചുവിട്ടത്. തന്റെ ലൈംഗിക പങ്കാളിക്കൊപ്പമുള്ള വീഡിയോ പുറത്തായതിനെ തുടര്‍ന്നാണ് ഹോം ഗാര്‍ഡിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. 2019 ജൂണിലാണ് സംഭവം.