KERALA

കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽസുരക്ഷാ വീഴ്ച സംഭവിച്ചിട്ടെല്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ

തിരുവന്തപുരം:ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നമുണ്ടായ വിവരം കോസ്റ്റ് ഗാർഡ് അധികൃതർ അപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ കണ്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ദേവസ്വം പ്രസിഡന്റിന്റെ വിശദീകരണം. എന്നാൽ, ഈ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ പറക്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പമ്പ പോലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close