
പുതിയപാലം: വെന്തുരുകുന്ന വേനൽ ചൂടിന് ആശ്വാസമായി ഈ വർഷവും ഗോവിന്ദപുരം പീപ്പിൾസ് വെൽഫെയർ സഹകരണ സംഘം രംഗത്തെത്തി. പുതിയപാലം മിനി ബൈപാസ് ജംഗ്‌ഷനിൽ സംഘം ഒരുക്കിയ സൗജന്യ സംഭാര വിതരണത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഒ. സദാശിവൻ നിർവഹിച്ചു. സംഭാരത്തിനു പുറമെ തണ്ണിമത്തനും വിതരണത്തിന് ഒരുക്കിയിരുന്നു.കാൽനടക്കാരും വാഹന യാത്രക്കാരുമുൾപ്പെടെ 500 നടുത്തുള്ളവർ ദാഹശമനം നടത്തുകയുണ്ടായി.
ജീവകാരുണ്യ പ്രവർത്തകൻ ശ്രീകുമാർ കോർമത്ത്, സഹകരണ അസിസ്റ്റൻറ് റജിസ്ട്രാർ ശ്രീമതി ബിജി എസ്.ആർ., ശ്രീ. പി ദിവാകരൻ, സിക്രട്ടറി ഷിജു എന്നിവർ സംസാരിച്ചു . കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പീപ്പിൾസ് വെൽഫെയർ സഹകരണ സംഘം ഡയറക്ടർന്മാരായ പി.വിനയകുമാർ, പ്രേംജ ബാബുരാജ്, പി.ടി. രാജീവൻ. പി.ടി രവീന്ദ്രൻ, ഹേമ രമേശ്, ചന്ദ്രമതി, ഷമീർ എന്നിവർ പങ്കെടുത്തു.




