
കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽകടവിൽ ഉള്ള എ.ടി.എം കുത്തിതുറന്ന് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ മോന്തയിൽ വീട്ടിൽ വിജേഷ് (38 വയസ്സ്) നെ കൺട്രോൾ റും പോലീസ് പിടികൂടി.
കണ്ണാടിക്കൽ-പറമ്പിൽ ബസാർ റോഡിൽ പറമ്പിൽകടവ് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന RJ ബിൾഡിംഗിൽ ഉള്ള ഹിറ്റാച്ചി ATM കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. 13.02.2025 തീയ്യതി പുലർച്ചെ 02.30 ന് കൺട്രോൾ റുമിലെ പോലീസുകാരായ SCPO മുക്തിദാസ്, CPO അനീഷ്, DVR SCPO സിദ്ദിഖ് എന്നിവർ നൈറ്റ് പട്രോളിംഗിനിടെ ATM ന് മുൻവശം എത്തിയപ്പോൾ ATM ഷട്ടർ താഴ്ത്തിയ നിലയിലും, ഉള്ളിൽ വെളിച്ചവും ആളനക്കവും, അസാധാരണമായ ശബ്ദവും ശ്രദ്ധയിൽ പെട്ടതോടെ പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി പരിശോധിയ്ക്കുകയായിരുന്നു. പോലീസ് ATM കൗണ്ടറിന്റെ ഷട്ടർ പൊക്കി നോക്കാൻ ശ്രമിച്ചതില്‍ പ്രതി ഉള്ളില്‍ നിന്ന് ബലം പ്രയോഗിച്ച് താഴ്ത്തിപിടിക്കുകയും, പോലീസുകാര്‍ ഷട്ടര്‍ തള്ളിത്തുറന്ന് പ്രതിയെ കീഴ്പ്പെടുത്തുകയുമായിരുന്നു.
ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് എ. ടി. എം മെഷീനിന്റെ ഒരു ഭാഗം കട്ട് ചെയ്ത നിലയിലായിരുന്നു. എ. ടി. എം കൗണ്ടറിനുള്ളിൽ ഒരു കറുത്തബേഗും, ഗ്യാസ് കട്ടറും, ഹാമറും, ഒരു കമ്പിപാരയും, ഫോം അടങ്ങിയ ഒരു ബോട്ടിലും പോലീസ് കണ്ടെടുത്തു. എ. ടി. എം കൗണ്ടറിലെയും, മെഷീനിലേയും CCTV ദൃശ്യങ്ങള്‍ മറയ്ക്കുന്നതിനായി ക്യാമറ ഫോം സ്പ്രേ ചെയ്തു വെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രതി കറുത്ത ഷർട്ടും കറുത്ത പാന്റും, മഫ്ളറും, ചുമപ്പും കറുപ്പും നിറത്തോടു കൂടിയ കൈയ്യുറയും ധരിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രതിയെ പിടിച്ച കൺട്രോൾ റും പോലീസുകാർ വിവരം ചേവായൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ എ. ടി. എം ബിൾഡിംഗിന്റെ തൊട്ടടുത്തുള്ള ഷെഡിൽ ഒളിപ്പിച്ച നിലയിൽ പണം കൊണ്ടുപോവാനായി കൊണ്ടുവന്ന ബാഗും, വന്ന കാറിന്റെ താക്കോലും കാണിച്ചുകൊടുക്കുകയായിരുന്നു. പോളിടെക്നിക്കുകാരനായ പ്രതി കനത്ത സാമ്പത്തിക ബാധ്യത മൂലമാണ് മോഷണത്തിന് ഇറങ്ങിയത് എന്നും പോലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് ഫിംഗർ പ്രിന്റു് , സൈൻന്റെിഫിക് എക്സ്പേർട്ടുമാരും വിശദമായ പരിശോധന നടത്തി. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവൻ, SI മാരായ നിമിൻ.കെ.ദിവാകരൻ, വിനോദ്.പി.കെ, CPO മാരായ റിനേഷ്, ലിവേഷ്, ഹോംഗാർഡ് സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
*****************************************************
പ്രതി കുടുങ്ങിയത് കൺട്രോൾ റൂം പോലീസിന്റെ ജാഗ്രതയിൽ
കൺട്രോൾ റുമിലെ പോലീസുകാരായ SCPO മുക്തിദാസ്, CPO മാരായ അനീഷ്, DVR SCPO സിദ്ദിഖ് എന്നിവരുടെ നൈറ്റ് പട്രോളിംഗ് ജാഗ്രതയിൽ ഒഴിവായത് വൻ കവർച്ച ശ്രമം.
***********************************************************************************
സാമ്പത്തിക ബാധ്യത – ATM കവർച്ചയ്ക്ക് തൃശ്ശൂർ മോഡൽ പ്രചോദനം.
കോട്ടയം RIT എൻജിനീയറിംഗ് കോളേജിൽ നിന്നും B.Tech കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം പ്രതി മലപ്പുറം ഇൻഷുറൻസ് കമ്പനിയിലും, കുറച്ചുകാലം ലാബ് അസിസ്റ്റന്റ് ആയി NIT യിലും പിന്നീട് സോഫ്റ്റ് വെയർ ഡെവലപ്പറായും, ഇലക്ട്രിക്കൽ വർക്കറായി ജോലിചെയ്യുന്നതിനിടെ 2016 ൽ ഗൾഫിലേക്ക് പോവുകയായിരുന്നു. 2020 ൽ ഗൾഫിൽ നിന്നും തിരിച്ചുവന്ന പ്രതി മലപ്പുറത്ത് രണ്ട് സുഹൃത്തുക്കളോടൊത്ത് ഒരു ട്രേഡിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ലാഭത്തിലായിരുന്ന കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് പ്രേമോഷൻ ജോലിയുമായി മുൻപോട്ട് പോകവെ ലക്ഷങ്ങളുടെ കടം പെരുകിയപ്പോൾ ജനുവരി പകുതിയോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നു.
വീട് വിട്ട് ഇറങ്ങിയ പ്രതി കോഴിക്കോട് എത്തുകയും വിവിധ ലോഡ്ജുകളിലും ഡോർമെറ്ററികളിലും താമസിച്ച് വരികയായിരുന്നു. പ്രതി യൂടൂബിൽ കണ്ട തൃശ്ശുരിൽ എ.ടി.എം കവർച്ച പ്രചോദനമാവുകയും, പെട്ടന്ന് പണം സമ്പാദിക്കുന്നതിനായി എ.ടി.എം കവർച്ച തിരഞ്ഞടുക്കുകയുമായിരുന്നു. ഇതിനായി പ്രതി വിവധ എ.ടി.എം- കൾ കയറിയിറങ്ങി CDM – ATM ഉം ഒരുമിച്ചുള്ളതും സെക്യൂരിറ്റി ഇല്ലാത്തതുമായ HITACHI –യുടെ ATM തിരഞ്ഞെടുക്കുകയായിരുന്നു.
പ്രതി കോഴിക്കോട് സിറ്റിയിൽ നിന്നും മാറി തിരക്കുകുറഞ്ഞതും, അടുത്തടുത്തായി കടകളില്ലാത്തതും, പൊതുവെ CCTV കുറവുള്ളതുമായ പറമ്പിൽ കടവിലുള്ള HITACHI –യുടെ ATM തിരഞ്ഞെടുക്കുകയായിരുന്നു. പ്രതി ATM കവർച്ചയ്ക് ആവശ്യമായ കട്ടർ ആമസോണിൽ നിന്ന് നേരത്തേ വാങ്ങി വെയ്ക്കുകയും, ഹാമർ, കമ്പിപ്പാര, ഫോം, ഗൌസ്സ്, മഫ്ളർ തുടങ്ങിയവ കോഴിക്കോടുള്ള വിവിധ കടകളിൽ നിന്നും വാങ്ങിയ്ക്കുകയായിരുന്നു.
രാത്രി 08.30 ഓടെ കണ്ണാടിക്കൽ പെട്രോൾ പമ്പിന് സമീപം കാർ പാർക്ക് ചെയ്ത് രണ്ട് ബാഗുമായി ബസ്സിൽ കയറി പറമ്പിൽ കടവിൽ ഇറങ്ങുകയായിരുന്നു. പുലർച്ചെ 2 മണിവരെ സമീപ പ്രദേശങ്ങളിൽ പതുങ്ങിയിരുന്ന പ്രതി ATM ൽ കയറി ഷട്ടർ താഴ്ത്തി കട്ടറുപയോഗിച്ച് ATM മെഷിൻ കട്ട് ചെയ്യുകയായിരുന്നു.
****************************************************