
കോഴിക്കോട് : ചെറു കുളത്തൂരിൽ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ കത്തിനശിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. ചെറുകുളത്തൂർ സ്വദേശി മണി മോഹനനെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.ആരെങ്കിലും മനപൂർവ്വം തീ ഇട്ടതാണോ, ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത് ആണോ എന്നുള്ളതിൽ പരിശോധന നടക്കുകയാണ്.മാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് മാവൂർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ വീട്ടുകാരാണ് ഓട്ടോയ്ക്ക് തീപിടിച്ച വിവരം ആദ്യം അറിയുന്നത്.തുടർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിക്കുകയായിരുന്നു.