KERALAlocal

ബാലകലാസംഗമം 2026 സമാപിച്ചു

കോഴിക്കോട് : ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷികം ബാലകലാസംഗമം 2026
സമാപിച്ചു. തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന
സമാപന സമ്മേളനം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുത്താൽ മാത്രമെ അവരെ നന്മയുള്ള മനസിൻ്റെ ഉടമകളാക്കി മാറ്റാൻ കഴിയൂ എന്ന് പി. അനിൽ പറഞ്ഞു.
വാർഡ് കൗൺസിലർ കെ.പി. അനിൽകുമാർ മുഖ്യാതിഥിയായി.

more news : സൈലം ലേഡീസ് ഹോസ്റ്റലിലെ അതിക്രമം മൂടിവെച്ച സംഭവം: ഒടുവിൽ വനിതാ വാർഡൻ മൊഴി നൽകി

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ശശിധരൻ അധ്യക്ഷത വഹിച്ചു. കലോൽസവത്തിൽ
ഓവറോൾ ചാമ്പ്യൻഷിപ്പ് ദ ഫസ്റ്റ് സ്റ്റാർസ് സ്കൂൾ കരസ്ഥമാക്കി. കിഡ്സ് ആൻ്റ് ജൂനിയർ വിഭാഗത്തിൽദ ഫസ്റ്റ് സ്റ്റെപ്സ് സ്കൂളും സീനിയർ ആൻ്റ് സൂപ്പർ സീനിയർ വിഭാഗത്തിൽ
ദ റൈറ്റ് സ്റ്റെപ്സ് സ്കൂളും ചാമ്പ്യൻമാരായി വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള മെമെൻ്റോയും ‘ സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. കൃഷ്ണകുമാർ അമ്പ്രമോളി
കെ.സി.അഭിലാഷ്
പി.കെ.മുരളീധരൻ
ബ്രിജറ്റ് ചന്ദ്രമോഹൻ, സുബൈദ . ബുഷറ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close