
കോഴിക്കോട്– കോഴിക്കോട്ടെ ഫിയാസ്റ്റോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദീർഘകാല ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. മാനാഞ്ചിറ മൈതാനത്തെ Dr. സി.ബി.സി. വാര്യർ ബാസ്ക്കറ്റ് മ്പോൾ കോർട്ടിൽ ആരംഭിച്ച ക്യാമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ ഉൽഘാടനം ചെയ്തു.9 വയസ് മുതൽ 14 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വർഷം മുഴുവൻ ക്യാമ്പിൽ പരിശീലനം ലഭിക്കും. 50 വർഷം പിന്നിടുന്ന ഫിയാസ് റ്റോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ക്യാമ്പുകളിൽ പരിശീലനം ലഭിച്ച നിരവധി കളിക്കാർ ദേശീയ – അന്തർദേശീയ തലത്തിലും ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ഥാനം നേടിയിട്ടുണ്ട്. ക്യാമ്പിന് മുൻ സംസ്ഥാന താരവും NIS കോച്ചുമായ കെ വി .ജയന്തിന്റെ നേതൃത്തിലാണ് പരിശീലനം നൽകുന്നത്. ഉൽഘാടന പരിപാടിയിൽ എം. ഹാരിസ് അദ്ധ്യക്ഷം വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ: റോയ് വി.ജോൺ , സെക്രട്ടറി പ്രഭു പ്രേംനാഥ്, , ഫിയാ സ്റ്റോ ക്ലബ്ബ് സെക്രട്ടറി കെ.രാജ ചന്ദ്രൻ , ജോ: സെക്രട്ടറി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.




