കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം ബാവലിയില്‍ നിന്ന് മൈസൂരിലേക്ക് നാളെ മുതല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. ബാവലിയില്‍ നിന്നും രാവിലെ 7 മണിക്ക് മൈസൂരിലേക്ക് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് സര്‍വിസ് ആരംഭിക്കുന്നത് . ഈ ബസ് മൈസൂരില്‍ നിന്നും വൈകിട്ട് നാലുമണിക്ക് തിരിച്ച് ഏഴുമണിയോടെ ബാവലില്‍ എത്തി ചേരുന്നു . കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കൊറോണ വ്യാപനം ആയി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഈ ബസ് സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവച്ചു . അഞ്ച് മാസത്തിനു ശേഷമാണ് ഈ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് .
Check Also
Close-
കോവിഡ് വ്യാപനം കൂടുന്നു; നേരിടാൻ 31 റാപിഡ് റെസ്പോൺസ് ടീമുകൾ കൂടി
September 25, 2020