KERALAlocalOtherstop newsVIDEO

കോഴിക്കോട് പിടിച്ചെടുക്കാന്‍ രമേശ് ചെന്നിത്തല, കൊച്ചിയില്‍ വി ഡി, തലസ്ഥാനത്ത് കെ മുരളീധരന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്.

മേയര്‍ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കും. ദീപ്തി മേരി വര്‍ഗീസ്, അഡ്വ. മിനി മോള്‍, മാലിനി കുറുപ്പ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത 31,000 വോട്ടുകളില്‍ 21,000വും കോണ്‍ഗ്രസ് വോട്ടുകളെന്നാണ് കണക്കുകൂട്ടല്‍.

more news : സിവിൽ സ്റ്റേഷൻ ആരോഗ്യ കേന്ദ്രത്തിൽ ഇനി സൗജന്യ ലബോറട്ടറി പരിശോധനയും

മുന്‍പ് 74 ഡിവിഷനുകളായിരുന്നു കൊച്ചി കോര്‍പ്പറേഷന്. പള്ളുരുത്തി ഈസ്റ്റും മുണ്ടംവേലി ഈസ്റ്റും പുതുതായി ചേര്‍ത്തതോടെ ഇത്തവണ 76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ കോട്ടയായിരുന്ന കോര്‍പ്പറേഷന്‍ പിടിക്കാനാണ് യുഡിഎഫ് ശ്രമം.

തിരുവനന്തപുരത്ത് കെ മുരളീധരന്റെയും കോഴിക്കോട് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടത്തും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close