കോഴിക്കോട്: ബേപ്പൂർ മത്സ്യ ബന്ധന തുറമുഖം താൽക്കാലികമായി അടച്ചു.ബുധനാഴ്ച ഒരു മത്സ്യതൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി മത്സ്യ ബന്ധന ഹാർബർ അടച്ചിടാൻ തീരുമാനിച്ചത് .കോർപ്പറേഷൻ മാറാട് നാൽപ്പത്തി ഒൻപതാം ഡിവിഷൻ കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. ഇവിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ച മത്സ്യതൊഴിലാളി താമസിച്ചിരുന്നത്.ഇദ്ധേഹത്തെ അശോകപുരം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related Articles
December 8, 2021
135
32 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്; വോട്ടണ്ണല്‍ ആരംഭിച്ചു; ഫലം നിര്‍ണ്ണായകം.
October 9, 2024
89