
കോഴിക്കോട് :
കോഴിക്കോടിൻ്റെ ചരിത്രപരമായ വാണിജ്യ സിരാകേന്ദ്രമായ മിഠായ് തെരുവിൽ പട്ടാളപ്പള്ളി മുതൽ ലൈബ്രറി വരെ ബസ് ഓട്ടോ സ്വകാര്യ വാഹന ഗതാഗതം ഒരു മുന്നറിയിപ്പുമില്ലാതെ നിരോധിച്ച പോലീസ് കോർപ്പറേഷൻ നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായ്തെരുവ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ആയിരക്കണക്കിന്നു ആളുകൾ വന്നിറങ്ങുന്ന സ്ഥലം ഒരു മുന്നറിയിപ്പും തരാതെ, കച്ചവടക്കാരോട് ആലോചിക്കാതെ എടുത്ത ഈ നടപടിയിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു.
ഒരു JCB യെ കൊണ്ടു മാത്രം പണിയെടുത്താൽ എന്നു തീരും എന്നു ആശങ്കയുണ്ട്,
മാത്രമല്ല ആദ്യം sk പൊറ്റക്കാട്ടിൻ്റെ പ്രതിമ വരെ എന്നായിരുന്നു കരാർ എന്നാൽ ഇപ്പോൾ കോംട്രസ്റ്റ് വരെയാക്കി.
ഇനി 2 ദിവസം കഴിഞ്ഞാൽ ടൗൺഹാൾ വരെയാക്കുമോ ? അതുകൊണ്ടു 5 JCB യും 20 പണിക്കാരെയും ഉടൻ രംഗത്തിറക്കി രാത്രികാലത്തും പണിയെടുത്തു ഉടൻ റോഡുപണി തീർക്കണമെന്നു, വ്യാപാരികൾ ആവശ്യപ്പെടുന്നു.
ആയിരക്കണക്കിന്നു തൊഴിലാളികളും, കച്ചവടക്കാരും മുഴുപട്ടിണിയിലേക്കു നയിക്കുന്ന ഈ തല തിരിഞ്ഞ പ്രവൃത്തി ഉടൻ പുനപരിശോധിക്കണമെന്നും, ആവശ്യപ്പെട്ടു.
ഒരു പോലീസുകാരനെ മാത്രം Income Tax officeന്നു മുന്നിൽ വച്ചാൽ വടക്കുനിന്നും, കിഴക്കു നിന്നും, വരുന്ന ആളുകൾക്കു ടൗൺഹാൾ വഴി സെൻട്രൽ ലൈബ്രറി വരെ വന്നു പോകാം .
ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കരാറുകാരൻ്റെ വീട്ടിലേക്കും, ഓഫീസിലേക്കും കോഴിക്കോട്ടെ എല്ലാ കച്ചവടക്കാരും മാർച്ചു ചെയ്യുമെന്നും,
മിഠായ് തെരുവ് സിറ്റി സെൻട്രൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.പ്രസിഡണ്ട്
AVM കബീർ,ജനറൽ സെക്രട്ടറി,
ഷഫീക് പട്ടാട്ട് എന്നിവർ പ്രസംഗിച്ചു.




