കോഴിക്കോട്: ‘ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു. ജില്ലയിൽ 250 മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. സംസ്ഥാന ട്രഷറർ എസ്. കെ സജീഷ് കോഴിക്കോട് ടൗൺ മേഖലാ കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല. ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. വടകര ടൗൺ മേഖലാ കമ്മറ്റി നേതൃത്വത്തിൽ വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പയ്യോളി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ഫറോക്ക് മേഖലാ കമ്മിറ്റിയുടെ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി കോട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ടികെ സുമേഷ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുത്തു.