
മാമ്പുഴക്കരി : പ്രകൃതി മനുഷ്യരാശിയുടെ മാതാവാണ്. ഭൂമിയിലെ ജീവൻ്റെ തുടിപ്പുകൾ നിലനിർത്തുവാൻ ആ പ്രകൃതിയെ ഏറ്റവും സൂക്ഷമതയോടെ പരിപാലിക്കുവാൻ നാം ഓരോരുത്തരും പ്രതിഞ്ജബന്ധരാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു
കെ സി സി ഇക്കോളജിക്കൽ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ
ഇൻഡോ യൂറോപ്പ്യൻ കരിയർ ബിൾഡേഷ്സിൽ ‘പരിസ്ഥിതി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ പരമാവധി നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്നും അദ്ദ്ദേഹം പറഞ്ഞു. കെ സി സി വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻ്റർ റ്റി.ഒ. ഏലിയാസ്, കറൻ്റ് അഫ്യേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, ഫാ. ഐസക്ക് കോരുത് എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്:
കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരസ്ഥിതി ദിനാചരണ സെമിനാറും സമ്മേളനവും അലക്സിയോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നു. ഷിബി പീറ്റർ, കമാൻ്റർ റ്റി. ഒ ഏലിയാസ്, ഡോ. പ്രകാശ് പി.തോമസ്, ജോജി പി തോമസ്, റവ. ഫാ. ഐസക് കോരുത് എന്നിവർ സമീപം