KERALAlocal

വനിതകൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു

കോഴിക്കോട് : വനിതകൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒരുക്കി. ജില്ലാ പഞ്ചായത്ത് സ്ക‌ിൽ ഡവലപ്‌മെൻ്റ് ആൻഡ് കംപ്യൂട്ടർ സെന്റർ നേതൃത്വത്തിൽ തൊഴിൽ പരിശീലനം ലഭിച്ച പട്ടികജാതി വിഭാഗത്തിലെ വനിതകൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് ഒരുക്കിയത്. തുന്നൽ, മ്യൂറൽ പെയ്ന്റിങ്, കലങ്കാരി വർക്, ഗ്ലാസ് പെയ്ന്റിങ്, ക്ലേ മോഡലിങ്, ലിക്വിഡ് പെയ്ന്റിങ് തുടങ്ങിയവയിലാണ് ഇവർക്ക്പരിശീലനം നൽകിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് മില്ലി മോഹനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശന ത്തിൽ പങ്കെടുത്തവർക്ക് അവരു ടെ ഉൽപന്നങ്ങൾ വിൽക്കാൻ സാധിച്ചതും കൂടുതൽ ഓർഡർ ലഭിച്ചതും സന്തോഷം നൽകുന്ന താണെന്നും അതിനാൽ ജില്ലാ പഞ്ചായത്ത് പരിസരത്ത് സ്ഥിരം ഫ്ലീ മാർക്കറ്റ് പവലിയൻ’ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും അവർ പറ ഞ്ഞു.

more news : കോഴിക്കോട് നഗരസഭാ കൗൺസിൽ : പകരംവീട്ടി പ്രതിപക്ഷ തുടക്കം: വട്ടം കറങ്ങി ഭരണപക്ഷം

വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, സ്‌ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത്, അംഗം ഇ.അനൂപ്, സെക്രട്ടറി കെ.കെ. വിമൽരാജ്, ജില്ലാ പട്ടികജാതി വികസന ഓഫിസർ ഐ.പി.ശൈലേഷ്, സ്ക‌ിൽ ഡവലപ്മെന്റ് സെന്റർ ഡയറക്ടർ ഇൻചാർജ് ഡോ. ടി.അബ്ദുന്നാസർ, അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസർ ഇൻ ചാർജ് ജെസ്സി എം.തോമസ്, റിസർച് അസിസ്റ്റന്റ് യു.എ.ജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സിന്ധു ഷൈജു, ടി.പ്രസീദ എന്നിവരാണ് പരിശീലനം നൽ കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close