Sports
ഗാംഗുലിയുടെ കഠിനാധ്വാനമാണ് ധോണിയുടെ കിരീട വിജയങ്ങള്‍
ന്യൂഡല്‍ഹി: സൗരവ് ഗാംഗുലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ധോണിയുടെ കിരീട വിജയങ്ങള്‍! ധോണി എല്ലാ അര്‍ഥത്തിലും ഭാഗ്യവാനായിരുന്നു. ലോകകപ്പില്‍ അദ്ദേഹത്തിന് മികച്ച ടീമിനെ ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ സഹീര്‍ ഖാന്‍ എന്ന ലോകോത്തര ബൗളര്‍ ഒപ്പമുണ്ടായിരുന്നു – മുന്‍ സഹതാരം ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഷോയില്‍ ധോണിയുടെ നേട്ടങ്ങളെ ഒന്ന് താഴ്ത്തിക്കെട്ടി.
2011 ല്‍ ധോണിയുടെ ടീം ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളാകുഴും 2007 ടി20 ലോകകപ്പ് നേടുമ്പോഴും ഗംഭീര്‍ ടീമിലുണ്ടായിരുന്നു.
2011 ലോകകപ്പ് നേടാന്‍ ധോണിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു.സച്ചിന്‍, സെവാഗ്, യുവരാജ്, യൂസുഫ്, വിരാട് പിന്നെ താനും ചേരുന്ന ടീം ശക്തമായിരുന്നു. ഗാംഗുലി കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ധോണിയുടെ നിരവധി കിരീട വിജയങ്ങള്‍ – ഗംഭീര്‍ പറഞ്ഞു.