കോടഞ്ചേരി: നാരങ്ങത്തോട് സെന്റ് പീറ്റർ & പോൾസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനവും ഫാദർ ജോസഫ് പീടികപറമ്പിലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും നാരങ്ങത്തോട് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു.
രാവിലെ 9ന് മണിക്ക് അഭിവന്ദ്യ പിതാക്കന്മാർക്ക് ജൂബിലിറിയനും സ്വീകരണം നൽകി തുടർന്ന് ആഘോഷമായ വി കുർബാന. തുടർന്ന്നടന്ന പൊതുസമ്മേളനം പൂന, ഗുഡ്ഗാവ് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ഡോ: തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ അധ്യക്ഷപ്രസംഗം നടത്തി. ജൂബിലി അനുഗ്രഹ പ്രഭാഷണം മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ: എബ്രഹാം മാർ യൂലിയോസ് മെത്രാപ്പൊലീത്ത നടത്തി.
ജൂബിലി വാർഷിക കർമ്മ പദ്ധതി പ്രകാശനം പുത്തൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ: ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത നടത്തി. യോഗത്തിന് ഇടവക വികാരി ഫാ:വർഗീസ് പന്തപ്പിള്ളിൽ സ്വാഗതവും, ഫാ:ജോസഫ് പീടികപ്പറമ്പിൽ, മദർ തേജസ് (എസ്. ഐ. സി), ട്രെസ്റ്റി ജെയിംസ് കിഴക്കുംകര എന്നിവർ പ്രസംഗിച്ചു.