മുബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് മുബൈ കസ്റ്റംസ് അഞ്ചുകോടിയോളം രൂപ വില വരുന്ന രണ്ട് റിസ്റ്റ് വാച്ചുകള്‍ പിടികൂടി. ഇവ കയ്യിലുണ്ടെന്നുള്ള കാര്യം താരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പിടിയിലാകുമ്പോഴാണ് വാച്ചിന്റെ കാര്യം വ്യക്തമാക്കുന്നതും പിന്നീട് വിട്ടു കൊടുക്കുന്നതും. യു എ ഇ യില്‍ നിന്നും ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് മടങ്ങവേയാണ് സംഭവം.എന്നാല്‍ താന്‍ നേരിട്ട് കസ്റ്റംസിന് വാങ്ങിയ സാധനങ്ങള്‍ കൊണ്ടു കൊടുക്കുകയായിരുന്നുവെന്നും എത്രയാണോ കസ്റ്റംസ് ഡ്യൂട്ടി അത് നല്കാന് തയ്യാറായിരുന്നുവെന്നും, തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു.