കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും.കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ: വി.ജയശ്രീക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതർ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്ന് നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട് . പരിക്കേറ്റവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.വിവിധ ആശുപത്രികളിലായ് 149 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ 23 പേരുടെ പരിക്ക് ഗുരുതരമാണ്.
Related Articles
Check Also
Close-
തടവുകാര്‍ക്ക് പുകയില ഉത്പന്നം ; ജയില്‍ ജീവനക്കാരന് സസ്പന്ഷന്
November 21, 2023