കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ചതിന്റെ പേരില്‍ കാര്‍ തച്ചുടക്കുകയും, സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പെടെയുളള ആരോപണം കേള്‍ക്കുകയും ചെയ്ത ജോജു ജോര്‍ജ് ഒത്തു തീര്‍പ്പിനില്ലെന്ന് ജോജിവിന്റെ അഭിഭാഷകന് അറിയിച്ചു.നഗരമധ്യത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചു തന്നെ പിന്‍വലിക്കണമെന്നാണ് ജോജുവിന്റെ നിലപാട്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് സ്വീകാര്യമല്ല എന്നാണ് ജോജു പറയുന്നത്.