1947 ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നെന്നും , ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് നരേന്ദ്രമോദി അധികാരത്തിലേറിയ 2014 ലാണെന്നുമുള്ള പ്രസ്താവനയുമായി കങ്കണ റണൗട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ഇതിനുമുന്‍പും കങ്കണ നരേന്ദ്രമോദിയെയും ബിജെപിയെയും പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ടായിരുന്നു.എന്നാല്‍ ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, കങ്കണ മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. കങ്കണയുടെ ഈ പരാമര്‍ശം രാജ്യദ്രോഹമാണെന്നും,ഭ്രാന്താണെന്നും ആക്ഷേപിച്ചുകൊണ്ട് വരുണ്‍ഗാന്ധി ട്വീറ്റ് ചെയ്തു.