
കൊച്ചി:തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൈറ്റ് ഫൗണ്ടേഷൻ സംഘടിപ്പിച്ച രംഗ് സംസ്ഥാന യൂത്ത് ഫെസ്റ്റിൽ സീനിയർ വിഭാഗം മലയാളം തിരക്കഥ രചനയിൽ അതുൽ കമാൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിയാണ് അതുൽ കമാൽ .ഫെസ്റ്റിൽ മലപ്പുറം ചാമ്പ്യന്മാരായി .കേരളത്തിലെ ഏറ്റവും വലിയ വെർച്ചൽ യൂത്ത് ഫെസ്റ്റിവൽ എന്ന സവിശേഷതയോടെ നടന്ന കലോത്സവത്തിൽ എറണാകുളം ആണ് റണ്ണേഴ്സപ്പ്. തൃശ്ശൂർ മൂന്നാം സ്ഥാനം നേടി. സംസ്ഥാനത്തെ വിവിധ കോളേജ് വിദ്യാർഥികൾ പങ്കെടുത്തു .ശ്രീലക്ഷ്മി എസ് സുനിൽ (മലപ്പുറം) ആസ്മി അസിൻ (തിരുവന്തപുരം) മുഹമ്മദ് അസ്ലം (കോട്ടയം) ഐശ്വര്യലക്ഷ്മി (പത്തനംതിട്ട) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. ക്യാമ്പസ് വിഭാഗത്തിൽ അപർണ പി (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഷോട്ട് ഫിലിം വിഭാഗത്തിൽ അതുൽ കമാൽ സംവിധാനം ചെയ്ത ലെൻസ് രണ്ടാം സ്ഥാനം നേടി.