Politics

യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കും, ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോൽക്കും; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം:യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന്റെ ആധിപത്യമായിരിക്കും ഉണ്ടാകുക ഇത് മതാധിപത്യത്തിന് വഴിതെളിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ .എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ല. ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലും ആഗ്രഹവുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.ഇടതുപക്ഷം തോൽക്കുന്നത് ജനാധിപത്യത്തിന്റെ പരാജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, അല്ലാതെ ലീഗല്ല.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. അധികാരം കിട്ടാനായി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close