KERALAtop newsVIRAL

തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാനൊരുങ്ങി കേരളം. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ -ഷെല്‍ട്ടര്‍ ലൈസന്‍സ് നല്‍കും. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കാനാണ് തീരുമാനം.

https://youtu.be/mgF8DiyNZ4Q?si=RwAF7WpmUQ2ivQ90

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close